കണ്ണൂർ: നിർത്തിയിട്ട കാറിൽ മൂർഖൻ പാമ്പ്. ചെറുപുഴ വയലാലിലെ എബിൻ മാത്യുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് പാമ്പ് കയറി കൂടിയത്. ഏതാണ്ട് 2 മീറ്റർ നീളവും മൂന്നര കിലോ തൂക്കവും വരുന്ന പാമ്പിനെയാണ് കാറിൽ നിന്ന് പുറത്തെടുത്തത്. കാറിനകത്തേക്ക് എന്തോ കയറി പോകുന്നതു വീട്ടുകാർ കണ്ടിരുന്നു. തുടർന്ന് എബിൻ മാത്യു കാറുമായി കാക്കേഞ്ചാലിലെ വർക്‌ഷോപ്പിലെത്തിയപ്പോഴാണ് പാമ്പ് ആണെന്നു മനസ്സിലായത്. വർക്‌ഷോപ്പ് ഉടമ അതിന്റെ ഫോട്ടോ എടുത്ത് വനം വകുപ്പ് വൈൽഡ് ലൈഫ് റെസ്‌ക്യുവർ പവിത്രൻ അന്നൂക്കാരന് അയച്ചുകൊടുത്തതിനെ തുടർന്ന് ഇയാൾ എത്തി പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.