പയ്യന്നൂർ: ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും സല്യൂട്ട് അർപ്പിച്ച് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ കൂറ്റൻ ചിത്രം ഒരുങ്ങുന്നു. ചിത്ര കലാകാരന്മാരുടെ കൂട്ടായ്മയായ കാൻവാസും ദൃശ്യയും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. മുപ്പത് അടി നീളവും 12 അടി വീതിയിലുമാണ് ചിത്രം. മുഖ്യമന്ത്രിയുടെ ഇരുവശങ്ങളിലുമായി ആരോഗ്യ പ്രർത്തകരും പൊലീസും നിൽക്കുന്ന ചിത്രത്തിന് സല്യൂട്ട് ചെയ്യുന്നതാണ് ഇതിവൃത്തം. അമ്പതോളം കലാകാരന്മാർ ചേർന്ന് വരക്കുന്ന ചിത്രത്തിന് 50 ലറ്റർ ഇനാമൽ പെയ്ന്റ് ചെലവാകുമെന്ന് സംഘാടകർ കണക്കാക്കുന്നു.