പയ്യന്നൂർ: ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും സല്യൂട്ട് ചെയ്ത് പയ്യന്നൂർ പഴയ ബസ്റ്റാന്റിൽ കൂറ്റൻ ചിത്രം ഒരുങ്ങുന്നു. ചിത്ര കലാകരന്മാരുടെ കൂട്ടായ്മയായ ക്യാൻവാസും ദൃശ്യയും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. മുപ്പത് അടി നീളവും 12 അടി വീതിയിലുമാണ് ചിത്രം ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഇരുവശങ്ങളിലുമായി ആരോഗ്യ പ്രർത്തകരും പൊലീസും നിൽക്കുന്ന ചിത്രത്തിന് സല്യൂട്ട് ചെയ്യുന്നതാണ് ഇതിവൃത്തം.
അമ്പതോളം കലാകാരന്മാർ ചേർന്ന് വരക്കുന്ന ചിത്രത്തിന് 50 ലറ്റർ ഇനാമൽ പെയ്ന്റ് ചിലവാകുമെന്ന് സംലാടകർ കണക്കാക്കുന്നു. ഇന്നലെ ആരംഭിച്ച ചിത്രരചന മഴ പെയ്തില്ലെങ്കിൽ നാളെ രാവിലെ യോടെ പൂർത്തിയാകുമെന്ന് സംഘാടകർ പറഞ്ഞു. ഉത്തര മലബാറിന്റെ സാംസ്ക്കാരിക തലസ്ഥാനമായ പയ്യന്നൂരിൽ കൊവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആരോഗ്യം പ്രവർത്തകർക്കും പൊലീസിനും ഉത്തരമലബാറിന്റെ സല്യൂട്ടായി മാറുകയാണ്