pic

കാസർകോട്: ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ചതിന് ജില്ലയിൽ ഇന്ന് 13 കേസുകൾ രജിസ്റ്റർ ചെയ്തു. മഞ്ചേശ്വരം 2, വിദ്യാനഗർ 1, കാസർകോട് 1, ബേഡകം 3, നീലേശ്വരം 1, ചന്തേര 3, ചീമേനി 1,വെള്ളരിക്കുണ്ട് I എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി 27 പേരെ അറസ്റ്റ് ചെയ്തു. ഏഴ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ജില്ലയിൽ ഇതുവരെ 2108 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 2739 പേരെ അറസ്റ്റ് ചെയ്തു. 877 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.