panchayath-vice-president

കോഴിക്കോട്: വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പങ്കുവച്ചതിന് തോമസ് മാത്യുവിന് എതിരെ പൊലീസ് കേസെടുത്തിരുന്നു. 2019 കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിരുന്നു. 2019ലാണ് തോമസ് മാത്യു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചത്. യു.ഡി.എഫ് പക്ഷത്തായിരുന്ന സ്വതന്ത്ര അംഗവും, പഞ്ചായത്ത് പ്രസിഡന്റുമായ സോളി ജോസഫ് വോട്ട് മറിച്ചു കുത്തിയതോടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് മാത്യു വിജയിച്ചത്.

കൂടരഞ്ഞി വാർത്തകൾ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ളീല ചിത്രം പ്രചരിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. താൻ ആർക്കും അശ്ലീല ചിത്രങ്ങൾ അയച്ചിട്ടില്ലെന്നും ശുചിമുറിയിൽ ആയിരുന്ന സമയത്ത് തന്റെ ഫോൺ മറ്റാരോ ദുരുപയോഗം ചെയ്തതാണെന്നാണ് തോമസ് മാത്യു പറയുന്നത്. പഞ്ചായത്തിൽ നാലാം വാർഡ് മഞ്ഞക്കടവ് ഡിവിഷനിലെ പ്രതിനിധിയാണ് ഇയാൾ.