കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡിൽ കാഞ്ഞങ്ങാട് നഗരത്തിൽ രണ്ട് സ്ഥലങ്ങളിലായി യു ടേൺ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവായി. ഓട്ടോറിക്ഷ തൊഴിലാളികൾക്ക് കാഞ്ഞങ്ങാട് ടൗണിനകത്ത് യാത്രക്കാരെ ഇറക്കി തിരിച്ചു വരണമെങ്കിൽ പുതിയകോട്ട ടി .ബി. റോഡ് ജംഗ്ഷൻ വരെ വെറുതെ കറങ്ങി തിരിയേണ്ട സാഹചര്യത്തിനാണ് ഇതോടെ പരിഹാരമായത്.

കാഞ്ഞങ്ങാട് കണ്ണൻസ് ടെക്സ്റ്റയിൽസ്, ആകാശ് ഓഡിറ്റോറിയം എന്നീ സ്ഥലങ്ങളിലെ ഡിവൈഡർ പൊളിച്ച് മാറ്റി ഓട്ടോറിക്ഷക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നു പോകുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. കണ്ണൻസിന് മുൻവശമുള്ള യു ടേണിൽ ഓട്ടോറിക്ഷയും ടൂവീലറിനും, ആകാശിന് മുൻവശം കാറും ഓട്ടോറിക്ഷയും ടൂവീലറിനും അനുവദനീയമാണ്. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശനും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.