കൂത്തുപറമ്പ്: കൊവിഡ് പശ്ചാത്തലത്തിൽ താലൂക്ക് ആശുപത്രിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു. രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആശുപത്രിവികസന സമിതിയുടെ തീരുമാനം. സമീപ പഞ്ചായത്തുകളിൽ നിന്നും ചികിത്സക്കെത്തുന്നവർക്ക് ഇനി മുതൽ പി.എച്ച്.സി.കൾ റഫറൽ ചെയ്യണം.

അതേസമയം നഗരസഭാ പരിധിയിലുള്ളവർക്ക് നിബന്ധന ബാധകമല്ല. അതോടൊപ്പം ഒ.പി.യിൽ ഡോക്ടറെ കാണിക്കുന്നതിന് മുൻകൂട്ടി ബുക്കിംഗ് സൗകര്യം ഒരുക്കാനും യോഗത്തിൽ തീരുമാനമായി. ഒരു ഡോക്ടർ 50 രോഗികളെ മാത്രം പരിശോധിച്ചാൽ മതിയെന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് തീരുമാനം നടപ്പിലാക്കുമെന്ന് നഗരസഭാ ചെയർമാൻ എം.സുകുമാരൻ പറഞ്ഞു. എം.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.