കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും സർക്കാർ ഓഫീസുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ ജീവനക്കാരെ ഓഫീസുകളിൽ എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്കും തിരിച്ചും ഇന്ന് മുതൽ ബസ് സൗകര്യം ജില്ലാ ഭരണകൂടം ഏർപ്പെടുത്തി. വാഹനത്തിൽ സർക്കാർ ജീവനക്കാരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. യാത്ര ചെയ്യുന്ന ജീവനക്കാർ നിർബന്ധമായും ബന്ധപ്പെട്ട വകുപ്പിന്റെ തിരിച്ചറിയൽ കാർഡ് ധരിക്കേണ്ടതും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുമാണ്. ഒരു ബസ്സിൽ യാത്രക്കാരായി 30 ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ.വൈകുന്നേരം 5 മണിക്ക് തിരിച്ചും സർവീസ് നടത്തും. രണ്ട് സ്റ്റേജ് ആയിട്ടായിരിക്കും യാത്രാ ചാർജ് ഈടാക്കുക. കൂടിയ ചാർജ് 50 രൂപയും കുറഞ്ഞത് 25 രൂപയും ആയിരിക്കും.
റൂട്ട് 1. പയ്യന്നൂർ-പഴയങ്ങാടി കണ്ണൂർ. 8.30 മണി, ഫോൺ: 99 61 96 57 74.
2. കരിവെള്ളൂർ-പയ്യന്നൂർ -തളിപ്പറമ്പ് കണ്ണൂർ 8.30 മണി. ഫോൺ: 70 12 97 77 21.
3. ഇരിട്ടി -മട്ടന്നൂർ-കണ്ണൂർ 8.30 മണി. ഫോൺ: 96 05 74 76 01.
4. പാനൂർ പൂക്കോട്-തലശ്ശേരി -കണ്ണൂർ 8.30 മണി. ഫോൺ: 97 47 59 86 79.
5. ശ്രീകണ്ഠപുരം-മയ്യിൽ -പുതിയ തെരു -കണ്ണൂർ 8.30 മണി. ഫോൺ: 96 45 60 97 87
6. കൂത്തുപറമ്പ് -അഞ്ചരക്കണ്ടി -കണ്ണൂർ 8.30 മണി. ഫോൺ: 94 46 77 77 67.