charayam-
എക്സൈസ് സംഘം പിടികൂടിയ പ്രതികൾ

രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: മുള്ളേരിയ നാട്ടക്കല്ലു റോഡിലെ കാനക്കോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ഇ.കെ. ബിജോയിയും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ സ്കൂട്ടറിൽ കടത്തുന്ന 21.6 ലിറ്റർ കർണാടക മദ്യം പിടികൂടി.

എക്സൈസ് ഐ.ബി യുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് വാഹന പരിശോധന നടത്തിയത്. പി.കെ ശരത്ത്, എൻ. അനിൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. സി.ഇ.ഒമാരായ മുഹമ്മദ് കബീർ, പ്രശാന്ത് കുമാർ, അരുൺ, ശൈലേഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.