കണ്ണൂർ: മേയ് നാലു മുതൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തിയത് 4348 പേർ. ഇവരിൽ സ്‌ക്രീനിംഗിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലും. 1103 പേരെ വിവിധ കോവിഡ് കെയർ സെന്ററുകളിലും 3244 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇതിനു പുറമെ വിവിധ വിമാനത്താവളങ്ങൾ വഴി 91 പേർ വിദേശത്തു നിന്നും ജില്ലയിലെത്തിയിട്ടുണ്ട്. ഇവരിൽ രണ്ടു പേർ ആശുപത്രിയിലും 32 കൊവിഡ് കെയർ സെന്ററുകളിലും 57 വീടുകളിലും നിരീക്ഷത്തിലാണ്.
ഇതിനു പുറമെ നിലവിൽ 28 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും അഞ്ച് പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും രണ്ട് പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും മൂന്ന് പേർ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് 19 ചികിത്സാ കേന്ദ്രത്തിലും 518 പേർ വീടുകളിലുമായി ആകെ 556 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്.
ഇതുവരെയായി ജില്ലയിൽ നിന്നും 4454 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 4277 എണ്ണത്തിന്റെ ഫലം ലഭ്യമായി. 177എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഇതുവരെയായി 118 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 115 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ബാക്കി മൂന്ന് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അഞ്ചരക്കണ്ടി ജില്ലാ കൊവിഡ്19 ചികിത്സാ കേന്ദ്രത്തിൽ രണ്ടും കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ഒരാളുമാണ് ഇനി ചികിത്സയിലുള്ളത്.