മട്ടന്നൂർ(കണ്ണൂർ): കൊവിഡ് വിതച്ച അനിശ്ചിതത്വത്തിനൊടുവിൽ ദുബൈയിൽ നിന്നും 180 യാത്രക്കാരുമായി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ എയർ ഇന്ത്യ എക്സ് പ്രസ് വിമാനം ഇറങ്ങി. രാവിലെ പത്തരയോടെ കണ്ണൂരിൽ നിന്നു പുറപ്പെട്ട വിമാനം തിരിച്ച് രാത്രി ഏഴരയോടെയാണ് യാത്രക്കാരുമായി ഇറങ്ങിയത്.
പരിശോധന പൂർത്തിയാക്കി എട്ടരയോടെയാണ് യാത്രക്കാരെ പുറത്തുവിട്ടത്. ചെറിയ കുട്ടികളും ഗർഭിണികളും 75നു മുകളിൽ പ്രായമുള്ളവരുമടക്കമുള്ളവരെ തുടങ്ങിയവരെ വീടുകളിലേക്കും രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്കുമാണ് അയച്ചത്
സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്.. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധനയും നടത്തി.
യാത്രക്കാരുടെ ഹാൻഡ് ബാഗുകൾ, ലഗേജുകൾ എന്നിവ അണുവിമുക്തമാക്കിയ ശേഷമാണ് വിട്ടുകൊടുത്തു.
ജില്ലാ കളക്ടർ ടി.വി. സുഭാഷ്, കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.. പി ജോസ്, കിയാൽ ചീഫ് ഓപ്പറേഷൻ ഓഫീസർ താരിഖ് ഹുസൈൻ ഭട്ട്, തുടങ്ങിയവർ യാത്രക്കാരെ സ്വീകരിക്കാനെത്തിയിരുന്നു.