കാഞ്ഞങ്ങാട്: ദീപം കൈകളിലേന്തി പ്രതിജ്ഞ ചൊല്ലിയും മധുരം നുകർന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നഴ്സസ് ഡേ ആചരിച്ചു. ജി.എം. റോസമ്മക്ക് ദീപം നൽകി ഡി.എം.ഒ എ.വി രാംദാസ് ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് സൂപ്രണ്ട് രജനി അദ്ധ്യക്ഷത വഹിച്ചു. ഡോ. വിനോദ് കുമാർ, സൂപ്രണ്ട് കെ.വി.പ്രകാശ്, ആർ.എം.ഒ റിജിത്ത് കൃഷ്ണൻ സംസാരിച്ചു. കെ.വി ബിന്ദു മോൾ സ്വാഗതം പറഞ്ഞു. സാധാരണ നടക്കാറുള്ള അവാർഡ് സെറിമണിയും ആഘോഷവും ഇത്തവണ ഒഴിവാക്കി. ആരോഗ്യ മന്ത്രി കെ.കെ വീഡിയോ കോൺഫറൻസിലൂടെ സന്ദേശം നൽകി.