കാഞ്ഞങ്ങാട്: കാലവർഷത്തിന് മുൻപുണ്ടായ കാറ്റിൽ തകർന്ന ഷെഡിന് പകരം അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നൽകി ബി.ജെ.പി പ്രവർത്തകർ. അജാനൂർ പഞ്ചായത്തിലെ പൊയ്യക്കര കല്ലിങ്കലിലെ സരോജനിയുടെ ഓലകൊണ്ട് ഉണ്ടാക്കിയ കൊച്ചുവീടാണ് രണ്ടാഴ്ച മുമ്പുണ്ടായ കാറ്റിൽ തകർന്നത്.
വിവരമറിഞ്ഞ പൊയ്യക്കര വിവേകാനന്ദ കായികകേന്ദ്രവും ബി.ജെ.പി ബൂത്ത് കമ്മിറ്റി പ്രവർത്തകരും വീട് നിർമ്മാണം ഏറ്റെടുത്തു. താക്കോൽദാനം ജില്ലാ ജനറൽ സെകട്ടറി എ. വേലായുധൻ നിർവ്വഹിച്ചു. അജാനൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി വി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എം.വി. ശ്രീധരൻ സ്വാഗതം പറഞ്ഞു. വീട് നിർമ്മാണത്തിന് പി.പി സുധാകരൻ, സെക്രട്ടറി കെ.വി. ദിവാകരൻ, രൂപേഷ് കല്ലിങ്കാൽ, ലിപേഷ്, കുഞ്ഞിരാമൻ, സത്യൻ നേതൃത്വം നൽകി.
വീടിന്റെ താക്കോൽ സരോജിനിയും ഭാർത്താവ് അശോകനും ബി.ജെ.പി ജില്ലാ ജനറൽ സെകട്ടറി എ. വേലായുധനിൽ നിന്ന് ഏറ്റുവാങ്ങുന്നു