പാനൂർ:പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാപാരിയെ പാനൂർ പൊലീസ് അറസ്റ്റു ചെയ്തു. മനേക്കര വിദ്യാ വിലാസം സ്‌കൂളിനു സമീപം പലച്ചരക്ക് കച്ചവടം നടത്തുന്ന എടത്തട്ട ബാബു (57) വിനെയാണ് പാനൂർ സിഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റു ചെയ്തത്. പോക്‌സോ നിയമ പ്രകാരമാണ് ഇയർക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 16 നാണ് കേസിനാസ്പദമായ സംഭവം. കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ വിദ്യാർത്ഥിനിയെ ബലമായി പിടിച്ചു വെച്ചു കടയ്ക്കുള്ളിൽ വെച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.