pic

കണ്ണൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാർക്ക് തലശ്ശേരി ജനമൈത്രി സമിതി മാസ്‌കുകൾ നിർമ്മിച്ച് നൽകി. അംഗങ്ങൾ നിർമ്മിച്ച മാസ്‌കുകൾ തലശ്ശേരി ഡിവൈ.എസ്.പി വേണുഗോപാലിന് സമിതി അംഗങ്ങളായ ഷുഹൈബ് കായ്യത്ത്, ഉസീബ് ഉമ്മലിൽ എന്നിവർ ചേർന്നു കൈമാറി. തലശ്ശേരി ജനമൈത്രി എസ്.ഐ നജീബിനു കൈമാറി ഡിവൈ.എസ്.പി ഉദ്ഘാടനം ചെയ്തു. ബീറ്റ് ഓഫീസർമാരായ ഷിബു, ജാഫർ എന്നിവർ പങ്കെടുത്തു.