akalam
അകലം ഹ്രസ്വ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ

കണ്ണൂർ: മൊബൈൽ കാമറയിൽ ഷൂട്ട് ചെയ്ത 'അകലം" എന്ന ഹ്രസ്വ ചിത്രം കൊവിഡ് ജാഗ്രത നിർദേശങ്ങളിലൂടെ പ്രേക്ഷകരെ ബോധവൽക്കരിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ഭാസ്കരൻ കൂവോടാണ് സംവിധാനം ചെയ്തത്.

ഗംഗാധരൻ കീഴാറ്റൂരും ഭാര്യ ബീന ഗംഗാധരൻ മകൻ അഭിഷേക്, ബാബു കീഴാറ്റൂർ എന്നിവരാണ് അഭിനേതാക്കൾ. രണ്ടുദിവസം കൊണ്ട് ഗംഗാധരന്റെ വീട്ടിൽ നിന്നുമാണ് ചിത്രം ഷൂട്ട് ചെയ്തത്. പിന്തുണ നൽകിക്കൊണ്ട് നടനും കീഴാറ്റൂർ സ്വദേശിയുമായ സന്തോഷ് കീഴാറ്റൂരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യേണ്ട ആവശ്യകതയും ചിത്രം തുറന്നുകാട്ടുന്നു.

ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തത് വിനോദ് മുത്തങ്ങയും കാമറ വിനോദ് കുമാർ പ്ലാത്തോട്ടവുമാണ്.