മാനന്തവാടി: പുഴയിൽ കുളിക്കുകയായിരുന്ന പെൺകുട്ടികളുടെ ഫോട്ടോ എടുക്കുകയും ചോദ്യം ചെയ്ത പിതാവിൻ്റെ പല്ല് അടിച്ച് കൊഴിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം. സി.പി.എം പ്രവർത്തകരായതാണ് അറസ്റ്റ് വൈകാൻ കാരണമെന്നാണ് വാദം.
കോട്ടയത്തെ ജേണലിസം വിദ്യാർത്ഥിനികൾ എടവക വള്ളുമന്ദത്ത് പുഴയിൽ കുളിക്കുന്നതിനിടെ പ്രതികൾ ഫോട്ടോ എടുക്കുകയും കുട്ടിയുടെ പിതാവും സഹോദരനും ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതേ തുടർന്ന് വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), സിനീഷ് (41), വെള്ളാരംകുന്ന് അനീഷ് (40) എന്നിവർ ചേർന്ന് പിതാവിനെ അടിച്ച് പല്ല് കൊഴിച്ചു. സംഭവം വിവാദമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് മാനന്തവാടി പൊലീസ് പറഞ്ഞു.