കൂത്തുപറമ്പ്:നഗരസഭാ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ 35 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ഗുഡ്സ് ഓട്ടോയിൽ വിൽപ്പന നടത്തുകയായിരുന്ന ഞണ്ട്, മത്തി, നത്തോലി എന്നിവയാണ് പിടിച്ചെടുത്തത്. റെഡ് സോണായ മൂര്യാട് മേഖലയിൽ വിൽപ്പന നടത്തുന്നതിന് എത്തിച്ചതായിരുന്നു. പ്രദേശത്ത് സേവനം നടത്തുകയായിരുന്ന വളണ്ടിയർമാരാണ് അനധികൃത മത്സ്യവിൽപ്പന ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ചെറുവാഞ്ചേരി സ്വദേശി ശ്രിൻജിത്തിന്റെ പേരിൽ നഗരസഭാ അധികൃതർ കേസെടുത്തു. എസ്.ഐ. പി. ബിജു, എ.എസ്.ഐ അനിൽകുമാർ, സീനിയർ പൊലീസ് ഓഫീസർ കെ.എ.സുധി, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ വി.പി.ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിഗേഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

പൊലീസ് പഴകിയ മത്സ്യം പരിശോധിക്കുന്നു