കൂത്തുപറമ്പ്: കൊളവല്ലൂർ, കൈവേലിക്കൽ, സെൻട്രൽ പൊയിലൂർ ഭാഗത്ത് എക് സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ചാരായം വാറ്റാൻ ആയി പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് പിടികൂടി. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. മുതിര, നെല്ല് മുന്തിരി , കൈതച്ചക്ക, കശുമാങ്ങ,മാങ്ങ തുടങ്ങിയ ഫലവർഗ്ഗങ്ങൾ ഉപയോഗിച്ചാണ് വാഷ് തയ്യാറാക്കിയത്. സെൻട്രൽ പൊയിലൂർ മേഖലയിൽ നടത്തിയ പരിശോധനയിൽ 2 ലിറ്റർ ചാരായം കൈവശം വെച്ച കുറ്റത്തിന് അജീഷ് എന്നയാളുടെ പേരിൽ കേസെടുത്തു. പ്രതി ചാരായം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സിവിൽ എക്സൈസ് ഓഫീസർമാരായ പി. അനീഷ് കുമാർ, കെ. സുനീഷ്, പി. ജലീഷ്, സി.കെ സജേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.