pnr-kovid
കൊവിഡ് ബാധിച്ച് കുവൈറ്റിൽ മരിച്ച പയ്യന്നൂർ കവ്വായിലെ അബ്ദുൾ ഗഫൂർ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുമലയാളികൾ മരിച്ചു.

പയ്യന്നൂർ കവ്വായി കാലി കടപ്പുറത്തെ അക്കാളത്ത് അബ്ദുൾ ഗഫൂർ (32) കുവൈറ്റിലും ആറ്റിങ്ങൽ വാളക്കാട് നിഹാസ് മൻസിലിൽ നിലാമുദ്ദീൻ (55) അബുദാബിയിലുമാണ് മരിച്ചത്.

പിലാത്തറ ഷൂമാർട്ട് ഉടമ അബ്ദുൽ റഹിമാന്റെയും ഫാത്തിമയുടെയും മകനാണ് അബ്ദുൾ ഗഫൂർ. ഭാര്യ : ഉമ്മു ഐമൻ(കുഞ്ഞിമംഗലം) മകൻ:ഹാനി (നാലു വയസ്സ്)

നിലാമുദ്ദീൻ 35 വർഷമായി ദുബായിൽ സെയിൽസ് മാനായിരുന്നു. ഭാര്യ: നദീറാ ബീവി. മക്കൾ: നിഹാസ്, നിഷാദ്, നിസാർ.