ps-sabu
ps sabu ksd police cheif

കാസർകോട്: വനത്തിലൂടെയും ഊടുവഴികളിലൂടെയും പാസില്ലാതെ അതിർത്തി കടന്ന് ജില്ലയിലേക്ക് ആളുകൾ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ജില്ലയിലെ 25 അതിർത്തി കേന്ദ്രങ്ങളിൽ പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തി. ഇവിടങ്ങളിലേക്ക് 80 പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി പി എസ് സാബുവിന്റെ നിർദേശത്തെ തുടർന്ന് വിന്യസിപ്പിച്ചു. അതിർത്തികളിൽ സുരക്ഷാ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ഡിവൈ. എസ്. പി ബാലകൃഷ്ൺ നായർക്കാണ്.

സുള്ള്യപദവ്, കന്നിഅടുക്ക , മുഡൂർ, ഈന്തുമൂല, അർളപദവ്, നെട്ടണിഗെ, കിന്നിഗർ, തലപ്പച്ചേരി തുടങ്ങിയ 25 അതിർത്തി കേന്ദ്രങ്ങളിലേക്കാണ് പൊലീസിനെ വിന്യസിപ്പിച്ചത്. തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റിൽ തോക്കേന്തിയ പൊലീസിനെ വിന്യസിപ്പിച്ച് സുരക്ഷാ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കി.

കൊല്ലം സ്വദേശിയെ പിടികൂടി ക്വാറന്റീനിലാക്കി

സുള്ള്യയിൽ നിന്ന് വനത്തിലൂടെ അതിർത്തി കടന്നെത്തിയ കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്ത് സ്ഥാപന ക്വാറന്റീനിലാക്കി. ഇയാൾക്കെതിരെ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കും. ബദിയടുക്ക പെർളയിൽ ഹോം ക്വാറന്റൈയിനുള്ള ഏഴു പേർ ചേർന്ന് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചതിന് കേസെടുത്തു. ഇവരെ സ്ഥാപന ക്വറന്റൈയിലേക്ക് മാറ്റി.

ബൈറ്റ്

വരും ദിവസങ്ങളിൽ ജില്ലയിൽ പരിശോധന കർശനമാക്കും- ജില്ലാ പൊലീസ് മേധാവി പി എസ് സാബു