മാനന്തവാടി: വയനാട് ജില്ലയിൽ സ്ഥിതി സങ്കീർണമാവുകയാണ്. രാജ്യത്ത് ആദ്യമായാണ് ജില്ലാ പൊലീസ് ചീഫിന് നിരീക്ഷണത്തിൽ പോകേണ്ടിവന്നത്. ജില്ലാ പൊലീസ് ചീഫ് ആർ. ഇളങ്കോ, മാനന്തവാടി ഡിവൈ.എസ്.പി ചന്ദ്രൻ, മാനന്തവാടി സ്റ്റേഷനിലെ 50 കോൺസ്റ്റബ്ൾമാർ എന്നിവരാണ് ഇപ്പോൾ ക്വാറന്റൈനിൽ പോയിട്ടുള്ളത്. പൊലീസ് സ്റ്റേഷൻ അണുമുക്തമാക്കാനുള്ള നടപടി തുടങ്ങി എന്ന് കളക്ടർ ഡോ. അദീല അബ്ദുള്ള കേരളകൗമുദിയോട് പറഞ്ഞു. അഗ്നിരക്ഷാ സേനയെയാണ് ഇതിനുവേണ്ടി ചുമതലപ്പെടുത്തിയിട്ടുള്ളത്. തുർന്ന് സ്റ്റേഷൻ പതിവ്പോലെ പ്രവർത്തിക്കുമെന്നും പൊതുജനങ്ങളുമായി സമ്പർക്കം ഉണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.
നിലവിൽ പി.പി.ഇ കിറ്റ് ധരിച്ച രണ്ട് പൊലീസുകാരും ഒര് ആരോഗ്യ പ്രവർത്തകനും മാത്രമാണ് സ്റ്റേഷനിലുള്ളത്. വൈറസ് ബാധ കാരണം ഒരു സ്റ്റേഷന്റെ പ്രവർത്തനം നിർത്തിവേക്കേണ്ടിവന്ന രാജ്യത്തെ ആദ്യത്തെ പൊലീസ് സ്റ്റേഷനാണ് മാനന്തവാടി. സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ പൊലീസ് ചീഫ് ക്വാറന്റൈനിലേക്ക് മാറേണ്ടിവന്നത്. മാന്തവാടി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സി.ഐ, എസ്.എം.എസ് യൂണിറ്റ് തുടങ്ങി ആറോളം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിലല്ലാം കൂടി ഏതാണ്ട് 100ൽ അധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സ്റ്റേഷനിൽ നിന്നും കൊവിഡ് ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ എസ്.പിയും ഉള്ളതിനെ തുടർന്നാണ് നടപടി. എന്നാൽ ഔദ്യോഗിക സമ്പർക്ക പട്ടിക തയാറായിട്ടില്ല. മുൻകരുതൽ എന്നോണമാണ് നടപടി. ജില്ലയിൽ ജോലിയെടുത്ത 50 പൊലീസുകാരാണ് ആകെ ക്വാറന്റീനിലേക്ക് മാറിയത്. ഡിവൈ.എസ്.പിയുടെ അടക്കം സാമ്പിൾ ഫലം ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പരാതികൾ നൽകാൻ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. പരാതിക്കാർ എസ്.എം.എസ് സ്റ്റേഷനിലേക്ക് പോകണമെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു. ഇ മെയിൽ വഴിയും പരാതി നല്കാവുന്നതാണ്. അഡീഷണൽ എസ്.പിക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ള പൊലീസുകാരുടെ കുടുംബങ്ങളോടും ഇവരോട് നേരിട്ട് ഇടപഴകിയവരോടും ക്വാറന്റൈനിൽ പോകാൻ ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫീസറും ആവശ്യപ്പെട്ടു. വയനാട്ടിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കോയമ്പേട് മാർക്കറ്റിൽപോയി വന്ന ട്രക്ക് ഡ്രൈവറിൽ നിന്നുംരോഗം ബാധിച്ചവരുടെ എണ്ണം പത്തായി ഉയർന്നു. കൂടാതെ പുതുതായു ഒരു പൊലീസുകാരന് കൂടി രോഗ ലക്ഷണം ഉണ്ടെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. രോഗം പകർന്നയാളുമായി സമ്പർക്കത്തിലേർപ്പെട്ട പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്ക പട്ടിക നീളുമോ എന്ന ഭയത്തിലാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. ഇന്ന് ഉച്ചയോടെ സമ്പർക്ക പട്ടിക പൂർണമാവുമെന്ന് കളക്ടർ പറഞ്ഞു. ഒരു കളവു കേസ് പ്രതിയെ തിരിച്ചറിയാനായി സ്റ്റേഷനിലെ പൊലീസുകാ മോഷ്ടാവിന്റെ ഫോട്ടോയുമായി നിരവധി വീടുക കയറി ഇറങ്ങിയിരുന്നു. ഈ വീടുകളുടെ പട്ടിക ഉട തയ്യാറാക്കും. ഇതോടെ പട്ടികയുടെ നീളം എത്രയെന്ന് കണ്ടുതന്നെ അറിയേണ്ടി വരും.