pic

കണ്ണൂർ: ജില്ലയിൽ എക്സൈസ് നടത്തിയ വിവിധ റെയ്ഡുകളിലായി 450 ലിറ്റർ വാഷ്, അഞ്ച് ലിറ്റർ ചാരായം, 110 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. പാപ്പിനിശേരി റേഞ്ച് പരിധിയിൽ നിന്നാണ് കഞ്ചാവ് ലഭിച്ചത്. പേരാവൂരിൽ നിന്നും 60 ലിറ്റർ വാഷും അഞ്ച് ലിറ്റർ ചാരായവും പിടികൂടുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇരിട്ടിയിൽ നിന്നും 75 ലിറ്റർ, സ്ക്വാഡിൽ നിന്നും 50 ലിറ്റർ, കണ്ണൂർ റേ‌ഞ്ച് 30 ലിറ്റർ, പയ്യന്നൂരിൽ നിന്നും 235 ലിറ്റർ എന്നിങ്ങനെയാണ് വാഷ് പിടികൂടിയത്.