കാഞ്ഞങ്ങാട്: മാരുതി ആൾട്ടോ കാറിൽ ചാരായം കടത്തുന്നതിനിടെ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കല്യോട്ട് ചാന്തമുള്ള് സ്വദേശി എ. രാജശേഖര (31)നെയാണ് പത്ത് ലിറ്റർ ചാരായവുമായി താന്നിയടി - ഇരിയ റോഡിൽ കാഞ്ഞിരടുക്കം ട്രാൻസ്‌ഫോർമറിന് സമീപത്ത് നിന്നും പിടികൂടിയത്. ഹൊസ്ദുർഗ് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.വി സുധീന്ദ്രനും പാർട്ടിയും ചേർന്നാണ് അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്‌പെക്ടർ വി.വി. പ്രസന്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ഷെയ്ക്ക് അബ്ദുൾ ബഷീർ, വി. സജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം. മുരളീധരൻ, കെ. സിജു, കെ. അഭിലാഷ്, ടി.കെ രഞ്ജിത്ത്, പി.വി ജിതിൻ എന്നിവരും ഉണ്ടായിരുന്നു.