കാഞ്ഞങ്ങാട്: നിയോജക മണ്ഡലത്തിലെ 19 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനായി 4.46 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി റവന്യു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാരക്കോട് പാലം 16.5 ലക്ഷം ,മൈത്തടം - കാരക്കോട് റോഡ് 20 ലക്ഷം, ആലക്കുളം റോഡ്. 19.5 ലക്ഷം, നാര ആലിയി- പരത്തിപ്പുഴ റോഡ് 15 ലക്ഷം, ബളാന്തോട് - മാച്ചി പള്ളി - പനത്തടി റോഡ് - 60 ലക്ഷം, കളളാർ പുഞ്ചക്കര റോഡ് 30 ലക്ഷം, എണ്ണപ്പാറ - വെണ്ണിക്കുന്ന്- ആനക്കുഴി റോഡ്- 10 ലക്ഷം, ബളാൽ അമ്പലം റോഡിൽ ബളാൽ s 3ൺ പാലം 30 ലക്ഷം, പൊടിപ്പളളം - ആലടിത്തട്ട് റോഡ് 10 ലക്ഷം, അട്ടേങ്ങാനം നായ്ക്കയം റോഡ് 10 ലക്ഷം, പാലപ്പുഴ കൊട്ടോടി റോഡിൽ പാലപ്പുഴ പാലം - 22 ലക്ഷം, അയ്യങ്കാവ് - ഒന്നാം മൈൽ റോഡ് അയ്യങ്കാവ് തോടിന് പാലം 10 ലക്ഷം, ഒടയഞ്ചാൽ കുന്നുവയൽ - പാറക്കല്ല് റോഡ് 50 ലക്ഷം, ഹൊസ്ദുർഗ് കുശാൽ നഗർ - കല്ലഞ്ചിറ - സൗത്ത് മുത്തപ്പനാർ കാവ് റോഡ് 80 ലക്ഷം, പിള്ളേർ പീടിക - പുഞ്ചാവി - കടപ്പുറം റോഡ്- 10 ലക്ഷം, ഇ.എം.എസ് റോഡ് അതിയാമ്പൂർ ജംഗ്ഷൻ 25 ലക്ഷം, ഉപ്പിലിക്കൈ - ഏഴാംതോട് ഹനുമാൻ ജിം റോഡ് കോൺക്രീറ്റ് - 25 ലക്ഷം, എരിക്കുളം - കോളിക്കുന്ന് ചാർത്താങ്കൽ റോഡ് 18 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതിയായത്.