മാവുങ്കാൽ: കല്യോട്ട് ചാന്തമുള്ളിലെ എ.രാജശേഖരനെ (31) ചാരായം കടത്തിയ കേസിൽ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാൾ ഓടിച്ച മാരുതി ആൾട്ടോ കാറിൽ 10 ലിറ്റർ ചാരായം കണ്ടെത്തി. പ്രിവന്റീവ് ഓഫീസർ എം.വി സുധീന്ദ്രനും പാർട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷെയ്ക്ക് അബ്ദുൾ ബഷീർ, സജീവ്. വി സിവിൽ എക്സൈസ് ഓഫീസർമാരായ മുരളീധരൻ. എം, സിജു. കെ, അഭിലാഷ്. കെ, രഞ്ജിത്ത്. ടി. കെ, ജിതിൻ. പി.വി എന്നിവരും ഉണ്ടായിരുന്നു..