കാസർകോട് :അതിർത്തിയിലെ 34 ഊടുവഴിയിൽകൂടി പാസില്ലാതെ കടക്കുന്നത് തടയാൻ നിയോഗിക്കപ്പെട്ട സായുധപൊലീസ് എട്ടുപേരെ പിടികൂടി നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റിനു പുറമേ മഞ്ചേശ്വരം പോലിസ് സ്റ്റേഷൻ പരിധിയിലെ 22 അതിർത്തി പ്രദേശങ്ങിലും ആദൂരിലെ ഒമ്പത് അതിർത്തികളിലും ബദിയടുക്കയിൽ മൂന്ന് സ്ഥലങ്ങളിലുമാണ് സായുധ പൊലീസിനെ നിയോഗിച്ചത്.

അതിർത്തിയിലൂടെ കടന്നത് 8329 പേർ

മഞ്ചേശ്വരം അതിർത്തി ചെക്കുപോസ്റ്റ് വഴി ഇന്നലെ വൈകീട്ട് 4.45 വരെ 466 പേരാണ് കടന്നുവന്നത്. 761 പേർക്കാണ് പാസ് അനുവദിച്ചിരുന്നത്. ഇതുവരെ 8329 പേർ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് വഴി വന്നുവെന്നാണ് കണക്ക്. 22891 പേരാണ് പാസ് അനുമതി ലഭിച്ചവർ.ഇതരസംസ്ഥാനങ്ങളിലുള്ള കാസർകോട് ജില്ലക്കാരായ 1969 പേർ എൻ .ടി. പാസ് പ്രയോജനപ്പെടുത്തി . ഇതുവരെ 5105 പേർക്ക് പാസ് അനുവദിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.