തളിപ്പറമ്പ്: മര വ്യവസായ മേഖലയിലെ തൊഴിലാളികൾക്കുണ്ടായ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്ന് കണ്ണൂർ ജില്ലാ ടിമ്പർ ലോറി ഡ്രൈവേഴ്‌സ് അസോസിയേഷൻ-കെ.ടി.ഡി.എ ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കും പെട്രോൾ -ഡീസൽ വിലവർദ്ധനയുമായതോടെ കടുത്ത പ്രതിസന്ധിയാണ് മേഖല നേരിടുന്നത്. ഇതിന് പുറമെ ഫെബ്രുവരി 15 മുതൽ ശ്രീകണ്ഠാപുരം ഏരിയയിലെ അഞ്ച് പഞ്ചായത്തുകളിൽ കൂലി വർദ്ധനയുമായി ബന്ധപ്പെട്ട് ലോഡിംഗ് നിർത്തിവച്ചതിനാൽ ഈ പ്രദേശത്തെ ലോറി ഡ്രൈവർമാർ കൂടുതൽ ദുരിതത്തിലാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ടി.വി. ഗോപിനാഥൻ, സെക്രട്ടറി ഷംസുദ്ദീൻ ഉളിക്കൽ, വിനോദ്കുര്യൻ എന്നിവർ ചൂണ്ടിക്കാട്ടി.