തലശ്ശേരി: നിർമാണ പ്രവൃത്തി പുരോഗമിക്കുന്ന തലശ്ശേരി-വളവുപാറ റോഡിലെ എരഞ്ഞോളി പുതിയപാലം യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കി ആഗസ്റ്റ് അവസാന വാരത്തോടെ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് എ.എൻ ഷംസീർ എം.എൽ.എ അറിയിച്ചു. തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. തഹസിൽദാർ, (കെ.എസ്.ടി.പി) പി.ഡബ്ല്യു.ഡി ഉദ്യോസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.