പയ്യന്നൂർ: സി. കൃഷ്ണൻ എം.എൽ.എ. മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന കനിമധുരം ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ പൊതുഇടങ്ങളിലും വായനശാല ക്ലബ് പരിസരങ്ങളിലും ആരാധനാലയങ്ങളിലും റോഡിന്റെ വശങ്ങളിലും നടുന്നതിനുള്ള. ഫലവൃക്ഷ ഔഷധ സസ്യങ്ങൾ ജൂൺ ഒന്നിന് മുമ്പ് വർഷങ്ങളിലേതുപോലെ തന്നെ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ആവശ്യം ഉള്ളവർ മേയ് 25 നകം എം.എൽ.എ ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷ ഓൺലൈൻ ആയി നൽകിയാൽ മതിയാകും.

pnrmla@gmail.com എന്ന മെയിൽ അഡ്രസ്സിലോ, 9446926080 എന്ന വാട്‌സാപ്പ് നമ്പറിലോ അപേക്ഷകൾ എഴുതി തയ്യാറാക്കി അയയ്ക്കണം. ഫോൺ 04985 208070.