പാനൂർ: സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 14 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. കാർഷിക, മൃഗ സംരക്ഷണ മത്സ്യക്കൃഷി മേഖലകളിൽ ജില്ലാ പഞ്ചായത്ത് വിഹിതവും ഇതോടൊപ്പമുണ്ടാകും. പദ്ധതികൾക്ക് ഭരണസമിതി അംഗീകാരം നല്കി. പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി സാവിത്രി, സെക്രട്ടറി വി.പി. പ്രസാദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. അനീഷ്, പി. ചന്ദ്രിക, വാർഡ് മെമ്പർമാരായ കെ.പി സമീറ, ടി.വി കുഞ്ഞിക്കണ്ണൻ ഭാസ്കരൻ വയലാണ്ടി, ടി. ഇസ്മയിൽ മുത്താറി, കെ.പി സുജാത സംസാരിച്ചു.