കൂത്തുപറമ്പ്: ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവായ കൂത്തുപറമ്പിൽ നിയന്ത്രണങ്ങൾ തുടരാൻ ഇന്നലെ ചേർന്ന നഗരസഭാതല കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. മൊത്തവ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ 9.30 വരെ അഞ്ച് എണ്ണം മാത്രമെ തുറക്കാൻ പാടുള്ളു.ചില്ലറ അനാദി കടകൾ തിങ്കൾ മുതൽ ബുധൻ വരെ രാവിലെ 9 മണിക്കും ഉച്ചക്ക് 1 മണിക്കും ഇടയിൽ അഞ്ചെണ്ണം തുറക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അടുത്ത 5 കടകളും തുറക്കും. ഫ്രൂട്ട്സ് കടകൾ - ദിവസം 3 എണ്ണം വീതം രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ തുറക്കും. രാവിലെ 11 മണി മുതൽ രാത്രി 7 മണി വരെ 4 ഹോട്ടലുകൾ തുറക്കും. പാർസൽ മാത്രമെ ഹോട്ടലിലൂടെ നൽകാവൂ. രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയും ബേക്കറികളും തുറക്കും. 4 വീതംചിക്കൻ കടകളും രാവിലെ 6 നും 9.30 നും ഇടയിൽ തുറക്കും.

തിങ്കളാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ മൊബൈൽ ഷോപ്പുകളും, ബുധനാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ കണ്ണട ഷോപ്പുകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സിമൻ്റ്, കമ്പി, നിർമ്മാണ വസ്തുവിൽപ്പന കേന്ദ്രങ്ങൾ - തിങ്കളാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 5 മണി വരെയും, ഇലട്രിക്കൽ ആൻഡ് പ്ലംബിംഗ് - ചൊവ്വാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 5 മണി വരെയും തുറക്കും.

വളംഡിപ്പോ - വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് 1 മണി വരെയും തുറക്കും. അക്ഷയ കേന്ദ്രങ്ങൾ -ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയും എൽ.ബി.എസ്.ഓഫീസ് - ബുധനാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് വരെയും തുറക്കും. ഞായറാഴ്ച ദിവസങ്ങളിൽ സമ്പൂർണ്ണ അടച്ചിടലും പ്രഖ്യപിച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ എം.സുകുമാരൻ പറഞ്ഞു.