കണ്ണൂർ: കൊവിഡ് പ്രതിസന്ധിയെ നേരിടാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന സാമ്പത്തിക പാക്കേജ് കർഷകർക്ക് പ്രതീക്ഷ നല്കുന്നതല്ലെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ടി സുഗുണൻ ആരോപിച്ചു. കർഷകരുടെ നിലനിൽപ്പിനായി ഒരു പ്രഖ്യാപനവുമില്ല. വായ്പ ലഭിക്കാത്തതല്ല കർഷകരുടെ പ്രധാന പ്രശ്നം. കാർഷിക വിളകൾക്ക് മതിയായ വില ലഭിക്കുന്നില്ല. ഇത് വേണ്ടരീതിയിൽ സംഭരിക്കുന്നില്ല. വിളനാശം കൊണ്ടുള്ള പ്രതിസന്ധിയെന്നിവ പരിഹരിക്കപ്പെടുന്നില്ല. ഇത്തരം കാരണം കൊണ്ട് വായ്പ തിരിച്ചടക്കുകയാണ് കർഷകർക്ക് പ്രയാസം. എന്നാൽ കടങ്ങൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നതല്ലാതെ കടം എഴുതിതള്ളുകയോ പലിശ ഒഴിവാക്കുകയോ സർക്കാർ ചെയ്യുന്നില്ല. ഇങ്ങനെയുള്ള പാക്കേജ് പ്രഖ്യാപനം പ്രഹസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.