കാഞ്ഞങ്ങാട്: ഉത്തർപ്രദേശിലേക്കുള്ള ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുമായുള്ള ട്രെയിൻ ഇന്നലെ രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽനിന്ന് പുറപ്പെട്ടു. ജില്ലയിലെ 5800 അന്യസംസ്ഥാന തൊഴിലാളികളിൽ 1468 പേരാണ് യാത്ര തിരിച്ചത്. പഞ്ചായത്തുകളിൽ താൽപര്യം അറിയിച്ച് രജിസ്റ്റർ ചെയ്തവരിൽനിന്നാണ് ഇത്രയും തൊഴിലാളികളെ തെരഞ്ഞെടുത്തത്.
ഏറ്റവുമധികം തൊഴിലാളികൾ പോയത് മംഗൽപാടി പഞ്ചായത്തിൽനിന്നാണ്. 300 മൂന്നു തൊഴിലാളികളുമായി ഏറ്റവും കുറഞ്ഞ ആളുകൾ പോയത് കിനാനൂർ-കരിന്തളത്തുനിന്നാണ്. അജാനൂർ - 60, കയ്യൂർ-ചീമേനി - 30, ചെങ്കള - 53, മഞ്ചേശ്വരം - 246, പള്ളിക്കര - 180, തൃക്കരിപ്പൂർ - 114, ഉദുമ -30, മൊഗ്രാൽപുത്തൂർ - 90, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി - 91, കാസർകോട് മുനിസിപ്പാലിറ്റി - 241എന്നിങ്ങനെയാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് പോയത്.