പാനൂർ : കൊവിഡ് ബാധിച്ച് തലശ്ശേരി സ്വദേശി കുവൈറ്റിൽ മരിച്ചു. കൂരാറ എരഞ്ഞോൾ പരേതനായ ഇബ്രാഹിം - മറിയം ദമ്പതികളുടെ മകൻ അഷ്റഫ് (57) ആണ് അമീരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മുബാറക്കിയയിൽ ഹോട്ടൽ നടത്തുകയായിരുന്നു. ഭാര്യ : റഹ്മത്ത്. മക്കൾ : അജ്മൽ (കുവൈറ്റ്), അനസ്, റന.