പഴയങ്ങാടി: മാടായി പഞ്ചായത്തിൽ വെങ്ങര കക്കാടപ്പുറം ഐ.ടി.ഐ ഹോസ്റ്റൽ കൊറന്റൈൻ കേന്ദ്രമാക്കിയതിൽ പ്രതിഷേധവുമായി സമീപവാസികൾ രംഗത്ത്. ജനവാസകേന്ദ്രത്തിൽ ഇതര സംസ്ഥാനങ്ങളിലെ ഹോട്ട് സ്പോട്ട് കേന്ദ്രങ്ങളിൽ നിന്ന് ഉൾപ്പെടെ എത്തിയവരെ താമസിപ്പിച്ചിരിക്കുകയാണ്. ഇത് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൊറന്റൈൻ കേന്ദ്രം തുടങ്ങിയതിനെ തുടർന്ന് സമീപത്ത് നിന്നും രണ്ടു കുടുംബങ്ങൾ വീടൊഴിഞ്ഞു പോയതായും നാട്ടുകാർ പറയുന്നു. കൊറന്റൈൻ കേന്ദ്രം ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മാടായി പഞ്ചായത്ത് അധികൃതർ, പഴയങ്ങാടി പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർക്ക് പ്രദേശവാസികൾ പരാതി നൽകി.