കണ്ണൂർ: ലോക്ക് ഡൗൺ കാലത്തു കർഷകരെ സഹായിച്ചു ജില്ലാ റസിഡന്റ്‌സ് അസോസിയേഷൻ (ഫെറ കണ്ണൂർ) . കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഇരിട്ടിയിലെ പായം പ്രദേശത്തെ കപ്പ കിഴങ്ങു കർഷകരിൽ നിന്നും 1600 കിലോ കപ്പകിഴങ്ങു മൊത്തമായി വാങ്ങി ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷനുകൾക്കു കിലോവിന് 25 രൂപ നിരക്കിൽ വിതരണം ചെയ്തു.
കൂടാതെ റസിഡന്റ്‌സ് അസോസിയേഷനുകൾക്കു വീട്ടുവളപ്പിൽ കൃഷി ചെയ്യുവാൻ വേണ്ടി സൗജന്യമായി കപ്പ കൊള്ളിയും നൽകി. കപ്പ കർഷകരായ പി. ദാമോദരൻ, സുധാകരൻ എന്നിവരിൽ നിന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. അനിൽ കുമാർ കപ്പ കിഴങ്ങു ഏറ്റുവാങ്ങി. പായം കൃഷി ഓഫീസർ സുനിൽകുമാർ കൊയിലി, പുഴാതി കൃഷി ഓഫീസർ കെ. സ്മിത ഹരിദാസ് എന്നിവർ നേതൃത്വം നൽകി.