കണ്ണൂർ: മാനന്തവാടിയിലെ പുഴക്കടവിൽ കുളിക്കാനെത്തിയ യുവതികളെ അപമാനിക്കാൻ ശ്രമിക്കുകയും ചോദ്യം ചെയ്ത വയോധികനെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ കേരളാ പ്രദേശ് വനിതാ ഗാന്ധി ദർശൻ വേദി കണ്ണൂർ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ഇടപെടണമെന്നും നീതി ലഭ്യമാക്കണമെന്നും സംസ്ഥാന കൺവീനർ കെ. സരളയും ജില്ലാ ചെയർ പേഴ്‌സൺ കെ.വി മോഹിനിയും ജനറൽ കൺവീനർ ലിസമ്മാ ബാബുവും ആവശ്യപ്പെട്ടു.