കാഞ്ഞങ്ങാട്: വീട്ടിൽ ക്വാറന്റീനിലാക്കിയിട്ടും ക്ളിനിക്കിൽ രോഗികളെ പരിശോധിക്കുന്നതറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ഡോക്ടർ ഇറങ്ങിയോടി . ജില്ലാ ആശുപത്രിയിൽ ഏറ്റവും ഒടുവിലായി ക്വാറന്റീനിലായ രണ്ടു ഡോകടർമാരിൽ ഒരാളാണ് ദുർഗാ ഹയർ സെക്കൻഡറി സ്ക്കൂൾ റോഡിലുള്ള ക്ലിനിക്കിൽ രോഗികളെ പരിശോധിച്ചത്. മൂന്നു രോഗികളെ പരിശോധിച്ച് മരുന്ന് എഴുതി കൊടുക്കുന്നതിനിടയിലാണ് പൊലീസ് ക്ലിനിക്കിലെത്തിയത്. ഈ സമയം മറ്റു രോഗികളോട് വെള്ളിയാഴ്ച വരാൻ പറഞ്ഞ ശേഷം ഡോക്ടർ മുങ്ങുകയായിരുന്നു.
ഡോക്ടറുമായി ബന്ധപ്പെട്ട ഒരു രോഗിയോട് തൊട്ടടുത്ത ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വരാനാണ് ഡോകടർ നിർദ്ദേശിച്ചതെന്നു് പൊലീസ് പറഞ്ഞു ഈയാൾക്കെതിരെ നിയമനടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.കൊവിഡിനെ കുറിച്ച് വേണ്ടത്ര അറിവുള്ള ഡോക്ടർമാർ തന്നെ ഇത്തരത്തിൽ പ്രവർത്തിച്ചാൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോയെന്ന് പൊലീസ് ചോദിക്കുന്നു.