തൃക്കരിപ്പൂർ: കൊവിഡ് കാലത്തിന് ശേഷമുണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമം അകറ്റാൻ ഉണർന്നു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് തൃക്കരിപ്പൂരിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി തരിശ് നിലത്തിൽ കൃഷി ചെയ്യുന്നതിനും ഒരു വിള കൃഷി രണ്ട് വിള കൃഷി ആക്കി മാറ്റുന്ന കാർഷിക പ്രവർത്തനങ്ങളും വിവിധ പാടശേഖരങ്ങളിൽ ആരംഭിച്ചു.

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്ത നേതൃത്വത്തിൽ തരിശ് ഭൂമിയിൽ നെൽകൃഷി, പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, വാഴ, മഞ്ഞൾഗ്രാമം പദ്ധതി, നാട്ടുമാവ്, വീട്ടുവളപ്പിൽ ഫലവൃക്ഷതൈകൾ വിതരണം, തെങ്ങ് കൃഷി വികസനം, പഞ്ചായത്തിലെ എല്ലാ അംഗൻവാടികളിലും അംഗൻവാടി കുട്ടികൾക്ക് സുരക്ഷിത പച്ചക്കറി ലഭ്യമാക്കുന്നതിന് പച്ചക്കറി കൃഷി തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. സാദ്ധ്യമായ മേഖലകളിൽ തൊഴിലുറപ്പ് പദ്ധതി സംയോജനം ഉറപ്പാക്കുന്ന വിധത്തിലാണ് ക്രമീകരണം.

25 ഏക്കർ തരിശുഭൂമിയിൽ കൃഷി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തങ്കയം, ഇയ്യക്കാട്- വൈക്കത്ത് പാടശേഖരങ്ങളിലെ 25 ഏക്കറിലധികം മുണ്ടോൻ പാടങ്ങൾ രണ്ടു വിളയാക്കി മാറ്റും. വിവിധ പാടശേഖരങ്ങളിൽ ആയി 25 ഏക്കറിലധികം തരിശുഭൂമിയിൽ നെൽകൃഷി ചെയ്യും. പദ്ധതികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ ചെയർപേഴ്സണായും കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ കൺവീനറായും ഉള്ള പഞ്ചായത്ത് തല കമ്മിറ്റി ആണ് ഏകോപിപ്പിക്കുന്നത്.

കൃഷി, മൃഗ സംരക്ഷണം, ഫിഷറീസ് തുടങ്ങിയ മേഖലകളെ യോജിപ്പിച്ചുകൊണ്ട് സംയോജിത കൃഷിത്തോട്ടം