കണ്ണൂർ: ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്കും തിരിച്ചും തിങ്കളാഴ്ച മുതൽ ജില്ലാ ഭരണകൂടം കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ഏർപ്പെടുത്തി. വാഹനത്തിൽ സർക്കാർ ജീവനക്കാരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. യാത്ര ചെയ്യുന്ന ജീവനക്കാർ നിർബന്ധമായും ബന്ധപ്പെട്ട വകുപ്പിന്റെ തിരിച്ചറിയൽ കാർഡ് ധരിക്കേണ്ടതും സർക്കാർ നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്. 30 ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. സാധാരണ നിരക്കിന്റെ ഇരട്ടിയായിരിക്കും യാത്രാചാർജ്.
ബസ് റൂട്ടുകൾ: പയ്യന്നൂർ-പഴയങ്ങാടി-കണ്ണൂർ രാവിലെ 8.40, ഫോൺ: 9961965774, കരിവെള്ളൂർ-തളിപ്പറമ്പ്- കണ്ണൂർ രാവിലെ 8.20, ഫോൺ: 9995174565, ഇരിട്ടി-മട്ടന്നൂർ-കണ്ണൂർ 8.30 മണി. ഫോൺ: 9605747601, പാനൂർ- കൂത്തുപറമ്പ്-കണ്ണൂർ 8.15 മണി. ഫോൺ: 9847706117.
ശ്രീകണ്ഠപുരം-മയ്യിൽ-കണ്ണൂർ 8.30 മണി. ഫോൺ: 9645609787, മട്ടന്നൂർ-അഞ്ചരക്കണ്ടി-കണ്ണൂർ 8.30 മണി. ഫോൺ: 9446777767. കൂത്തുപറമ്പ്- കതിരൂർ -തലശ്ശേരി -കണ്ണൂർ 8.40 മണി ഫോൺ. 9961083770, 9544237783. വൈകുന്നേരം 5.10 ന് കളക്ടറേറ്റ് പരിസരത്ത് നിന്ന് തിരിച്ചും ബസ് സർവീസ് നടത്തും.