പയ്യന്നൂർ: ലോക്ക് ഡൗണിൽ പ്രയാസമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി പ്രവാസി വ്യവസായി മുരളി കുന്നുമ്പുറത്ത്. നഗരസഭയിലെ പെരുമ്പ തായത്ത് വയലിലെ കുടുംബങ്ങൾക്ക് നൽകിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം ടി.വി രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ. ബാബുമോൻ, വാർഡ് കൗൺസിലർ കെ. പവിത്രൻ, വി.കെ. രാജേഷ് എന്നിവർ സംസാരിച്ചു. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കുടിവെള്ളവും മാസ്കും സ്റ്റേഷൻ അടുക്കളയിലേക്ക് ഭക്ഷ്യ ധാന്യങ്ങളും നൽകി. മാദ്ധ്യമ പ്രവർത്തകൻ പി.വി. കുട്ടനിൽ നിന്ന് സർക്കിൾ ഇൻസ്പെക്ടർ എ.വി ജോൺ ഏറ്റുവാങ്ങി. മുരളി കന്നുമ്പുറത്ത്, രജീഷ് കണ്ണോത്ത്, എ.കെ മനോജ് എന്നിവർ സംസാരിച്ചു.

പയ്യന്നൂരിലെ മാദ്ധ്യമ പ്രവർത്തകർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം മാദ്ധ്യമ പ്രവർത്തകൻ പി.വി. കുട്ടൻ, മുരളി കുന്നുമ്പുറത്ത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പ്രകാശൻ പയ്യന്നൂർ ഏറ്റുവാങ്ങി.