ഇരിട്ടി: മാടത്തിയിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരിക്ക്. വാഹന യാത്രികൻ എടൂർ സ്വദേശി റോയ് (42) നാണ് പരിക്കേറ്റത്. കീഴ്പ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മാടത്തിൽ എടൂർ റോഡ് ജംഗ്ഷനിലെ ബേക്കറിയിലേക്ക് പാഞ്ഞു കയറിയത് . കടയുടെ ഭിത്തി ഭാഗികമായി തകർന്നു. പരിക്കേറ്റ റോയിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.