കാഞ്ഞങ്ങാട്: നാട്ടിലെത്താൻ സൗകര്യം വേണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിൽ നിന്നുള്ള അന്യ സംസ്ഥാന തൊഴിലാളികൾ കുശാൽനഗറിൽ സംഘടിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ സംഭവം.കുശാൽനഗറിനു പുറമെ വടകര മുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ആളുകൾ എത്തിയിരുന്നു. തങ്ങൾക്ക് നാട്ടിലേക്ക പോകാൻ സൗകര്യം വേണമെന്നായിരുന്നുനു ഇവരുടെ ആവശ്യം. മറ്റുസംസ്ഥാനങ്ങളിലേക്ക് തീവണ്ടി സൗകര്യം ഏർപ്പെടുത്തിയതിന് പിന്നാലെ തങ്ങൾക്കും നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി 100 ഓളം അതിഥി തൊഴിലാളികളാണ് കൊവ്വൽപ്പളളി, വടക്കരമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു മാണ് അതിഥി തൊഴിലാളികൾ സംഘടിച്ച് എത്തിയത്. വിവരമറിഞ്ഞെത്തിയ പോസ്ദുർഗ് പൊലീസ് ഇവരെ അനുുനയിപ്പിച്ച് പറഞ്ഞുവിടാൻ നോക്കിയെങ്കിിലും ഫലമുണ്ടായില്ല.ഒടുവിൽ ഡിവൈ.എസ്.പി പി.കെ.സുധാകരൻ എത്തി വിരട്ടിിയോടിക്കുകയായിരുന്നു.