പയ്യന്നൂർ: പയ്യന്നൂരിലെ പ്രമുഖ വ്യവസായിയും പൗരപ്രമുഖനുമായ തെക്കെ ബസാറിലെ മഞ്ഞളി ഹൗസിൽ എം.ഒ.ജോസ് കുമാർ (63) നിര്യാതനായി. തൃശൂർ സ്വദേശിയാണ്.പെരുമ്പയിലെ സെൻട്രൽ വുഡ് കോംപ്ലക്സ്, സെൻട്രൽ ഫർണിച്ചർ മാർട്ട്, സെൻട്രൽ ഫർണിച്ചർ, മലബാർ ബോട്ടിലിംഗ് കമ്പനി, ജെ.കെ.റോയൽവില്ലാസ്, എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. കെ.എസ്.എസ്.ഐ.എ സോഷ്യൽ സെക്യൂരി ഫണ്ട് ട്രസ്റ്റിയും ആൾ കേരള സോമിൽ ആൻറ് വുഡ് ഇൻഡസ്ട്രീസ് ഓണേർസ് അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡന്റുമാണ്.
കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ മുൻ കണ്ണൂർ ജില്ല പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ മഞ്ഞളി ഔസേപ്പ്, ലൂസിന ദമ്പതികളുടെ മകനാണ്. ഭാര്യ: വത്സ ജോസ് കുമാർ.
മക്കൾ: ലുസിൻ, മെറിൻ (ഇരുവരും ആസ്ട്രേലിയ), ഡോ. ആൽഫിൻ. മരുമക്കൾ: ഷിനോജ്, ജോസഫ് (ഇരുവരും ആസ്ട്രേലിയ) സഹോദരങ്ങൾ: സിസ്റ്റർ തെരേസിയേറ്റ്, സിസ്റ്റർ സച്ചിത, ആൻ്റണി, ജോൺസൺ, റോസി ജോസ്, മേരി ജോസഫ്.
സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് തൃശൂർ,പെരിഞ്ചേരി തിരുഹൃദയ,ദേവാലയ സെമിത്തേരിയിൽ.