കാസർകോട്: കാസർകോട് ജില്ലാ പിറവി ദിനാഘോഷത്തിനോടനുബന്ധിച്ച് മേയ് 24ന് ജില്ലയിൽ രണ്ടു ലക്ഷം മാസ്കുകൾ ബി.ജെ.പി. വിതരണം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് അറിയിച്ചു. ജില്ലാ രൂപീകരണതോടനുബന്ധിച്ച് ബി.ജെ.പി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് മാസ്ക് വിതരണം. വാർഡ്‌ തലത്തിൽ ബി.ജെ.പി പ്രവർത്തകർ തയ്യാറാക്കുന്ന മാസ്കുകൾ വീടുകളിലെത്തിക്കും.