കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂരിൽ ഇടിമിന്നലിൽ വീടിന് നാശനഷ്ടം. കുറ്റിപ്രം പോസ്റ്റ് ഓഫീസിന് സമീപത്തെ മരുത് കെട്ടി കുഞ്ഞിരാമന്റെ വീട്ടിനാണ് കേട് പറ്റിയത്. വീടിന്റെ വയറിംഗും ഇലക്ട്രിക് ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. നിലത്ത് പാകിയ ടൈൽസിനും തറക്കും കേടുപറ്റിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് 3 മണിയോടെ ഉണ്ടായ ശക്തമായ ഇടിയിലാണ് അപകടം. സംഭവം നടക്കുമ്പോൾ കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. മാങ്ങാട്ടിടം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു.