കാസർകോട് :കാസർകോട് ജില്ലയിൽ ഇന്നലെ ഒരാൾക്ക്‌ കൊവിഡ്‌19 സ്ഥിരീകരിച്ചു. മെയ്‌ 6 ന്‌ ചെന്നൈയിൽ നിന്നും നാട്ടിലെത്തിയ പുല്ലൂർ-പെരിയ പഞ്ചായത്തിൽ താമസിക്കുന്ന 25 വയസുള്ള പുരുഷനാണ്‌ രോഗ ബാധ സ്ഥിരീകരിച്ചത്‌. യുവാവിന്റെ സഹപ്രവർത്തകനായ കണ്ണൂർ മട്ടന്നൂർ സ്വദേശിക്ക്‌ കഴിഞ്ഞ ദിവസം കൊവിഡ്‌ 19 സ്ഥിരീകരിച്ചിരുന്നു. നാട്ടിലെത്തിയ ദിവസം മുതൽ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.