kunhahammed
സി. കുഞ്ഞഹമ്മദ്

കാഞ്ഞങ്ങാട്: മടിക്കൈ സ്വദേശി സി. കുഞ്ഞാമു (53) അബുദാബിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി മഫ്റഖ് ആശുപത്രി വെന്റിലേറ്ററിലായിരുന്നു. അബുദാബി ബനിയാസിൽ ഗ്രോസറി നടത്തുന്ന കുഞ്ഞാമു കടയുടെ ലൈസൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു മാസം മുമ്പാണ് അബുദാബിയിലേക്ക് പോയത്. പനിയെ തുടർന്ന് ആശുപത്രിയിലായ ഇദ്ദേഹം ഇന്നലെ രാത്രി 12 മണിയോടെയാണ് മരിച്ചത്. പരേതനായ വെള്ളച്ചേരി മമ്മുഞ്ഞിയുടെ മകനാണ്. മാതാവ്: കുഞ്ഞാമി. ഭാര്യ സീനത്ത്. മക്കൾ: ശഹർബാന, ശർമില,​ ഷഹല. കാഞ്ഞങ്ങാട് മുസ്ലിം ജമാഅത്ത് ക്ഷേമകാര്യ സെക്രട്ടറി മൂസ പടന്നക്കാട്, മജീദ്, സമദ്, സുബൈദ, സീനത്ത്, സഫിയ, പരേതയായ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.