തളിപ്പറമ്പ്: അഗ്നിശമനസേനയും സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചേർന്ന് താലൂക്ക് ഗവ.ആശുപത്രി വാർഡുകൾ അണുവിമുക്തമാക്കുകയും ആശുപത്രിയുടെ പരിസരം മുഴുവൻ ശുചീകരിക്കുകയും ചെയ്തു. ശുചീകരണത്തിൽ 55 സിവിൽ ഡിഫൻസ് അംഗങ്ങളും അഗ്നിശമന സേനാംഗങ്ങളും പങ്കെടുത്തു. നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു.
ഡോ. എം.വി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി നഴ്സിംഗ് സുപ്രണ്ട് ഓമന, സിവിൽ ഡിഫൻസ് അംഗം അബ്ദുള്ളക്കുട്ടി, സ്റ്റേഷൻ ഓഫീസർ കെ.പി. ബാലകൃഷ്ണൻ, അസി. സ്റ്റേഷൻ ഓഫീസർ, പ്രേമരാജൻ കക്കാടി എന്നിവർ പ്രസംഗിച്ചു. സിവിൽ ഡിഫൻസ് അംഗങ്ങളായ ജിൻസ് തോമസ്, സാബിന്ത്, സതീഷ് കുമാർ, അജീഷ്, പ്രദീപൻ, കെ.സി അനിരുദ്ധൻ, രാജേഷ്, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.